ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞാങ്ങാട് കല്ലൂരാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കോസില്‍ യൂത്ത് വീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍/ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍/ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

കാസര്‍കോട്: കാഞ്ഞാങ്ങാട് കല്ലൂരാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ യൂത്ത് വീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇസ്ഹാഖ് ആണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പില്‍  ലീഗ് സ്ഥാനാര്‍ത്ഥി തോറ്റതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. ഇന്നലെ രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കുത്തേറ്റ് മരിച്ചത്. 

ഡിവൈഎഫ്‌ഐയുടെ കല്ലൂരാവി യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗമാണ് ഔഫ്. യൂത്ത് ലീഗ് കല്ലൂരാവി മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്, പ്രവര്‍ത്തകരായ ഇസ്ഹാഖ്, ഹസ്സന്‍ തുടങ്ങിയ മൂന്ന് പേര്‍ക്കെതിരേയാണ് ഹോസ്ദുര്‍ഗ്ഗ് പൊലീസ് കേസ്സെടുത്തിരിക്കുന്നത്. 

ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്ദുറഹ്മാനെയും സുഹൃത്ത് ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടന്‍ അക്രമികള്‍ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇര്‍ഷാദിനെയും ഹസ്സനെയും കണ്ടിരുന്നു എന്ന് ഷുഹൈബ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാര്‍ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com