ഡിസംബര്‍ 31 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

2021 ജനുവരി 1ന് മുന്‍പ്  18 വയസ്സ് തികയുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി :  ഡിസംബര്‍ 31 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തില്‍ നടക്കുന്നതിനാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും  പട്ടികയിലെ  വിവരങ്ങള്‍ ശരിയാണെന്നും  പൊതുജനങ്ങള്‍ക്ക് പരിശോധിച്ച് ഉറപ്പാക്കാം. 

2021 ജനുവരി 1ന് മുന്‍പ്  18 വയസ്സ് തികയുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. എല്ലാ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും  നിലവിലുള്ള വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും ഡിസംബര്‍ 31 വരെ അവസരമുണ്ട്.  കരട് വോട്ടേഴ്‌സ് ലിസ്റ്റ് 2020 നവംബര്‍ 16ന് പ്രസിദ്ധീകരിച്ചിരുന്നു. 18 വയസ്സ് തികയുന്ന ഭിന്നശേഷിക്കാര്‍ , െ്രെടബല്‍ വിഭാഗങ്ങള്‍, ഭിന്നലിംഗക്കാര്‍, പ്രവാസികള്‍, സര്‍വീസ് വോട്ടേഴ്‌സ്, യുവജനങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തുടങ്ങി  അര്‍ഹരായ ഒരാള്‍പോലും ഒഴിവാക്കപ്പെടരുത്   എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംക്ഷിത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം 2021 ആവിഷ്‌കരിച്ചിരിക്കുന്നത്. 

ഓണ്‍ലൈന്‍ അപേക്ഷകള്‍  www.nvsp.in  എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം . ഏതെങ്കിലും നിയോജക മണ്ഡലത്തില്‍ ആദ്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വോട്ടര്‍മാര്‍ ഫോം നമ്പര്‍ 6ല്‍  അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്/ എസ് എസ് എല്‍ സി ബുക്കിന്റെ ആദ്യപേജ് / െ്രെഡവിംഗ് ലൈസന്‍സ്/  പാസ്‌പോര്‍ട്ട് രേഖ;  മേല്‍വിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖയും റേഷന്‍ കാര്‍ഡ് പാസ്‌പോര്‍ട്ട് ആധാര്‍ കാര്‍ഡ് മുഖം വ്യക്തമായി കാണുന്ന രീതിയിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപ്‌ലോഡ് ചെയ്യണം . ഏതെങ്കിലും നിയോജക മണ്ഡലത്തില്‍ ആദ്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന വരും നിലവില്‍ ഏതെങ്കിലും നിയോജകമണ്ഡലത്തില്‍ വോട്ട് ഉള്ള വ്യക്തി മറ്റൊരു മണ്ഡലത്തിലേക്ക് പേര്‍ ചേര്‍ക്കുന്നതിനും ഫോം  നമ്പര്‍  6ല്‍  അപേക്ഷ സമര്‍പ്പിക്കണം. 

 വിദേശത്ത് ജോലി ചെയ്തുവരുന്ന ആളുകള്‍ പ്രവാസി വോട്ടര്‍ ആയി അപേക്ഷിക്കുന്നതിനു ഫോം 6 എ പ്രകാരം  അപേക്ഷ സമര്‍പ്പിക്കണം . നിലവില്‍ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തില്‍ വോട്ടു ആയിട്ടുള്ള വ്യക്തിയുടെ ഫോട്ടോ വ്യക്തിപരമായ മറ്റു വിവരങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഫോം  നമ്പര്‍ 8 പ്രകാരവും നിലവില്‍ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തില്‍ വോട്ടര്‍ ആയിട്ടുള്ള വ്യക്തി അതേ നിയോജകമണ്ഡലത്തിലെ മറ്റൊരു ബൂത്തിലേക്ക് പേര് ചേര്‍ക്കുന്നതിനായി ഫോം  നമ്പര്‍ 8 എ പ്രകാരവും അപേക്ഷ സമര്‍പ്പിക്കണം . ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തില്‍ വോട്ടര്‍മാര്‍ ആയിട്ടുള്ള വ്യക്തി സ്വമേധയാ അല്ലെങ്കില്‍ മറ്റൊരാളുടെ  പേര് നീക്കം ചെയ്യുന്നതിനായി ഫോം   നമ്പര്‍ 7   പ്രകാരം  അപേക്ഷ സമര്‍പ്പിക്കണം . 

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് തിരുത്തലുകള്‍ക്കുമായി www.voterportal.eci.gov.in എന്ന  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലൂടെയും അപേക്ഷിക്കാം . കൂടുതല്‍ വിവരങ്ങള്‍ക്കായി 1950 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com