തൃശൂർ 591, കൊല്ലം 555; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്ന ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് തൃശൂർ ജില്ലയിൽ. 591പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് തൃശൂർ ജില്ലയിൽ. 591പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍കോട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 5177പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4801 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 310, കൊല്ലം 215, പത്തനംതിട്ട 228, ആലപ്പുഴ 202, കോട്ടയം 493, ഇടുക്കി 241, എറണാകുളം 979, തൃശൂര്‍ 292, പാലക്കാട് 272, മലപ്പുറം 419, കോഴിക്കോട് 599, വയനാട് 179, കണ്ണൂര്‍ 279, കാസര്‍കോട് 93 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,60,445 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com