കോവിഡിനെ തോൽപ്പിച്ച എബ്രഹാം തോമസ് അന്തരിച്ചു

കോവിഡിനെ തോൽപ്പിച്ച എബ്രഹാം തോമസ് അന്തരിച്ചു
കോവിഡ് മുക്തരായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പുറത്തു വരുന്ന എബ്രഹാം തോമസും ഭാര്യ മറിയാമ്മയും/ ഫയൽ
കോവിഡ് മുക്തരായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പുറത്തു വരുന്ന എബ്രഹാം തോമസും ഭാര്യ മറിയാമ്മയും/ ഫയൽ

പത്തനംതിട്ട: കോവിഡ് 19നെ അദ്ഭുതകരമായി അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട റാന്നി ഐത്തല പട്ടയിൽ എബ്രഹാം തോമസ് (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. 

കേരളത്തിൽ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് തോമസിനും കുടുംബാംഗങ്ങൾക്കുമായിരുന്നു. 93ാം വയസിൽ കോവിഡിനെ കീഴടക്കിയ ഏബ്രഹാം തോമസ് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കോവിഡ് മുക്തനായി എട്ട് മാസത്തിനുശേഷമാണ് മരണം.

ഇറ്റലിയിൽ നിന്ന് നാട്ടിലെത്തിയ ഏബ്രഹാം തോമസിനും ഭാര്യക്കും മറ്റ് കുടുംബാംഗങ്ങൾക്കും മാർച്ച് എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. ഏബ്രഹാം തോമസിനെയും ഭാര്യയെയും ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലുമാണ് ചികിത്സിച്ചത്.

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ പല തവണ ഇരുവരുടെയും നില ഗുരുതരമായിരുന്നു. എന്നാൽ 27 ദിവസത്തെ ചികിത്സയ്ക്കു ശേഷം കോവിഡിനെ തോൽപിച്ച് ഏപ്രിൽ മൂന്നിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രോഗ മുക്തി നേടിയാണ് ഇദ്ദേഹവും ഭാര്യയും വീട്ടിലേക്ക് മടങ്ങിയത്.

മറിയാമ്മയാണ് ഭാര്യ. മക്കൾ: ജോസ്, വത്സമ്മ, മോൻസി (ഇറ്റലി), പരേതനായ കുഞ്ഞുമോൻ മരുമക്കൾ: ഓമന, ജെയിംസ്, രമണി (ഇറ്റലി). 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com