21കാരി ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍

മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നാണ് ആര്യയുടെ വിജയം.
ആര്യ രാജേന്ദ്രന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
ആര്യ രാജേന്ദ്രന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരവനന്തപുരം: ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകും. മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നാണ് ആര്യയുടെ വിജയം. 2872 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെയാണ് പരാജയപ്പെടുത്തിയത്. ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ആര്യ.

ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന തീരുമാനത്തിലാണ് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. പേരൂര്‍ക്കട വാര്‍ഡില്‍ നിന്നു ജയിച്ച ജമീല ശ്രീധരന്റെയും വഞ്ചിയൂരില്‍ നിന്നുള്ള ഗായത്രിബാബുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന ആലോചനയില്‍ ആര്യയെ തിരഞ്ഞെടുക്കുകയായിരുന്നു.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്‌.െഎ. സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍.െഎ.സി ഏജന്റ് ശ്രീലതയുടെയും മകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com