സിപിഎമ്മുമായി കൂട്ട്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2020 07:41 PM  |  

Last Updated: 25th December 2020 07:41 PM  |   A+A-   |  

Image of BJP, Congress flags for representational purpose

കോണ്‍ഗ്രസ് ബിജെപി പതാകകള്‍ ഫയല്‍ ചിത്രം

 

പത്തനംതിട്ട: തദേശതെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു. പന്തളം തെക്കേക്കര പഞ്ചായത്തിലെ നിരവധി വാര്‍ഡുകളില്‍ സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടായതായി ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്. പാറന്തല്‍ 14ാം വാര്‍ഡില്‍ മത്സരിച്ച ലൈജു ജോര്‍ജും കുടുംബവുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം, പന്തളം നഗരസഭയില്‍ പലയിടത്തും സിപിഎം വോട്ടുമറിച്ചെന്ന ആരോപണവുമായി സിപിഐ രംഗത്തെത്തി. നഗരസഭയിലെ തോല്‍വിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഐ ജില്ലാ കമ്മിറ്റി മണ്ഡലം കമ്മറ്റിക്ക് നിര്‍ദേശം നല്‍കി. പന്തളം നഗരസഭയില്‍ സിപിഐ മത്സരിച്ചത് ഏഴുവാര്‍ഡുകളിലാണ്. ജയിച്ചത് ഒരുസീറ്റിലും.