കോഴിക്കോട് ഷിഗെല്ല രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യത ; പഠന റിപ്പോര്‍ട്ട്

മേഖലയില്‍ നിരന്തരമായ ശുചീകരണം വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു
Centers for Disease Control and Prevention പ്രസിദ്ധീകരിച്ച ചിത്രം
Centers for Disease Control and Prevention പ്രസിദ്ധീകരിച്ച ചിത്രം

കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല രോ​ഗബാധ പടര്‍ന്ന കോട്ടാംപറമ്പില്‍ മേഖലയിൽ  രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. കോട്ടാംപറമ്പില്‍ വെള്ളത്തിലൂടെ തന്നെയാണ് ഷിഗെല്ല പടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് ആരോ​ഗ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഈ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായി. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരികരിച്ചു. പ്രദേശത്ത് ഷിഗെല്ല പടരാനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. മേഖലയില്‍ നിരന്തരമായ ശുചീകരണം വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

കോട്ടാംപറമ്പില്‍ പ്രദേശത്തെ രണ്ട് കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൂഴിക്കല്‍, ചെലവൂര്‍, വെള്ളിപറമ്പ്, ഒളവണ്ണ, ഫറോക്ക്, കടലുണ്ടി, മുണ്ടിക്കല്‍താഴം, പന്തീരാങ്കാവ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ആളുകള്‍ മരണ വീട്ടില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com