പൂനെ- എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് 27 മുതല്‍

എറണാകുളം -പൂനെ ട്രെയിന്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 5.15 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : പൂനെ- എറണാകുളം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 27 മുതല്‍ ആഴ്ചയില്‍ രണ്ടു ദിവസം വീതം സര്‍വീസ് നടത്തും. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് 6.45 ന് പൂനെയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം വൈകീട്ട് 6.50 ന് എറണാകുളത്ത് എത്തും. ജനുവരി 31 വരെ ഈ ട്രെയിന്‍ സര്‍വീസ് ഉണ്ടാകും.

എറണാകുളം -പൂനെ ട്രെയിന്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 5.15 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 5.50 ന് പൂനെയിലെത്തും. ഫെബ്രുവരി രണ്ട് വരെയാകും ഈ സര്‍വീസ്. 

കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടാകും. ഈ ട്രെയിനിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. 

തിരക്ക് പരിഗണിച്ച് എറണാകുളം - കാരയ്ക്കല്‍ എക്‌സ്പ്രസില്‍ ജനുവരി 14 മുതല്‍ ഒരു ജനറല്‍ കോച്ച് കൂടി അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com