'കണ്ടോടാ.... അടിച്ചു പൊളിച്ചിട്ടുണ്ട്' ; കഞ്ചാവ് കേസ് പ്രതികള്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2020 01:26 PM  |  

Last Updated: 26th December 2020 01:26 PM  |   A+A-   |  

police jeep attacked

പ്രതികള്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു/ ടിവി സ്ക്രീൻ ഷോട്ട്

 

തിരുവനന്തപുരം : കഞ്ചാവ് കേസ് പ്രതികള്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. 

തിരുവനന്തപുരം പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ വാഹനമാണ് അടിച്ചു തകര്‍ത്തത്. പ്രതികള്‍ തിരുവല്ലം എസ്‌ഐ യുടെ വയര്‍ലെസ് തട്ടിയെടുത്തു നശിപ്പിക്കുകയും ചെയ്തിരുന്നു. അസഭ്യം പറഞ്ഞുകൊണ്ട് പൊലീസ് വാഹനം പ്രതികള്‍ അടിച്ചു തകർക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ലഹരി മാഫിയ സംഘത്തിലെ എട്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു.