മന്ത്രി സുനില്‍കുമാറിന് വധഭീഷണി മുഴക്കിയത് അയൽവാസി; ഫോൺ വിളിച്ചത് മദ്യലഹരിയിലെന്ന് പൊലീസ്

ദുബായില്‍ നിന്നാണ് ഇയാള്‍ മന്ത്രിയെ വിളിച്ചത്
വി എസ് സുനില്‍കുമാർ/ ഫയൽ ചിത്രം
വി എസ് സുനില്‍കുമാർ/ ഫയൽ ചിത്രം

തിരുവനന്തപുരം: മന്ത്രി വി എസ് സുനില്‍കുമാറിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു. മന്ത്രിയുടെ അയല്‍വാസിയായ സുജീബ് എന്നയാളാണ്  ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി മുഴക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.  ദുബായില്‍ നിന്നാണ് ഇയാള്‍ മന്ത്രിയെ വിളിച്ചത്. 

കഴിഞ്ഞ ദിവസമാണ് ഫോണിലൂടെ സുനില്‍കുമാറിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. വിശദമായ അന്വേഷണ‍ത്തിലൂടെയാണ് മന്ത്രിയുടെ അയല്‍ക്കാരന്‍ തന്നെയാണ് ദുബായില്‍നിന്ന് ഫോണ്‍വിളിച്ചതെന്ന് കണ്ടെത്തിയത്. മദ്യലഹരിയിലാണ് മന്ത്രിയെ ഭീഷണിപ്പെടുത്തിയതെന്നും സുജീബ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com