ചെന്നിത്തല കോവിഡ് മുക്തനായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2020 11:27 AM  |  

Last Updated: 27th December 2020 11:27 AM  |   A+A-   |  

chennithala

പ്രതിപക്ഷ നേതാവ് / ഫയല്‍ ചിത്രം

 

തിരുവനന്തരപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് മുക്തനായി. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. പ്രതിപക്ഷ നേതാവിന്റെ ഭാര്യയുടെയും മകന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവായി. 

ഡിസംബര്‍ 23നാണ് പ്രതിപക്ഷ നേതാവിന് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച ലീഗ് നേതാവ് എംകെ മുനീര്‍ എംഎല്‍എ ചികിത്സയിലാണ്.