തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ മേയറാകും

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംകെ വര്‍ഗീസ് മേയറാവും
തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് /ഫോട്ടോ ഫെയ്‌സ്ബുക്ക്‌
തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് /ഫോട്ടോ ഫെയ്‌സ്ബുക്ക്‌

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംകെ വര്‍ഗീസ് മേയറാവും. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് ധാരണ. വര്‍ഗീസിന് ആദ്യത്തെ രണ്ടു വര്‍ഷം നല്‍കാനാണ് തീരുമാനം. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

അഞ്ചു വര്‍ഷം തന്നെ മേയറാക്കണമെന്നതായിരുന്നു വര്‍ഗീസിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല. പിന്നീട് മൂന്ന് വര്‍ഷമെന്ന് വര്‍ഗീസ് നിലപാടെടുത്തു. എന്നാല്‍ ഇതും തീരുമാനമായില്ല. ഒടുവില്‍ ശനിയാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ആദ്യ രണ്ടു വര്‍ഷം വര്‍ഗീസിനെ മേയറാക്കാമെന്ന തീരുമാനം അംഗീകരിച്ചത്. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം സിപിഎമ്മും സിപിഐയും മേയര്‍ സ്ഥാനം പങ്കിടാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെയുണ്ടാകും. 

54 ഡിവിഷനുകളുള്ള തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് 24, യു.ഡി.എഫ് 23, എന്‍.ഡി.എ. ആറ്, കോണ്‍ഗ്രസ് വിമതന്‍ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com