കേരളത്തിലെ ആദ്യ ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം; പുതു ജീവിതവുമായി ദീപിക

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം എഴുകോൺ സ്വദേശി അനുജിത്തിന്റെ അവയവങ്ങളാണ് ഏഴ് പേർക്ക് പുതുജീവൻ നൽകിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: കേരളത്തിലെ ആദ്യ ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ആഭ്യന്തര യുദ്ധത്തിൽ കൈകളും കാഴ്ചയും നഷ്ടമായ യമൻ പൗരന് കണ്ണുകളും കൈകളും അവയവദാനത്തിലൂടെ തിരികെ കിട്ടി. വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം എഴുകോൺ സ്വദേശി അനുജിത്തിന്റെ അവയവങ്ങളാണ് ഏഴ് പേർക്ക് പുതുജീവൻ നൽകിയത്.

പാലക്കാട് കാഞ്ഞിരത്തിൽ സ്വദേശി 32 വയസുകാരിയായ ദീപികയ്ക്കാണ് ചെറു കുടൽ മാറ്റിവെച്ചത്.‌‌  ചെറു കുടലുകൾ അസുഖം ബാധിച്ച് പോഷകാഹാരം സ്വാംശീകരിക്കാനാവാതെ മെലിഞ്ഞൊട്ടുകയായിരുന്നു ദീപിക. ബോംബ് സ്ഫോടനത്തിൽ കൈകളും കാഴ്ചയും നഷ്ടപ്പെട്ടാണ് ഇസ്ലാം അഹമ്മദ് എന്ന യെമൻ സ്വദേശി അമൃത ആശുപത്രിയിൽ എത്തിയത്. 40 പേരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ തീവ്ര പരിശ്രമത്തിനു അനുജിത്തിന്റെ കുടുംബത്തിനും കൈകൾ ഉയർത്തി നന്ദി പറയുകയാണ് 24 കാരനായ യുവാവ്. 

എറണാകുളം എംപി ഹൈബി ഈഡൻ, ആരോഗ്യമന്ത്രി കെകെ ശൈലജ, അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ പ്രേം നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പത്തുവർഷം മുമ്പ് റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടു പുസ്തകസഞ്ചി വീശി ട്രെയിൻ നിർത്തി അപകടം ഒഴിവാക്കിയ അനുജിത്ത് മരണത്തിനപ്പുറം ഇന്നും ഏഴ് മനുഷ്യരിലൂടെ ജീവിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com