മദ്യപിച്ചെത്തി വൃദ്ധമാതാവിനെ തല്ലിക്കൊന്നു; അരുവിക്കരയില്‍ മകന്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2020 11:16 AM  |  

Last Updated: 27th December 2020 11:16 AM  |   A+A-   |  

ARRESTED

പ്രതീകാത്മക ചിത്രം/ഫയൽ

 

തിരുവനന്തരപുരം;  വൃദ്ധമാതാവിനെ മര്‍ദ്ദിച്ചുകൊന്ന മകന്‍ പിടിയില്‍. തിരുവനന്തപുരം അരുവിക്കര കാച്ചാണി സ്വദേശി നന്ദിനിയെ കൊലപ്പെടുത്തിയ കേസിലിണ് മകന്‍ ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് രാത്രിയാണ് സംഭവം. മദ്യപിച്ച് എത്തിയതിന് പിന്നാലെയായിരുന്നു ക്രൂരമര്‍ദ്ദനം.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയെ കൊലപ്പെടുത്തിയ കാര്യം മകന്‍ പറഞ്ഞത്. ആദ്യഘട്ടത്തില്‍ സ്വാഭാവികമരണമെന്നാണ് പൊലീസ് കരുതിയത്. അത്തരത്തിലായിരുന്നു മകന്‍ പൊലീസില്‍ മൊഴി നല്‍കിയതും. എന്നാല്‍ അയല്‍വാസികള്‍ പ്രകടിപ്പിച്ച സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് പൊലീസ് വീണ്ടും ഷിബുവിനെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 24 തിയ്യതി മദ്യപിച്ചെത്തിയതിന് പിന്നാലെ അമ്മയുമായി വഴക്കിട്ടെന്നും പിന്നീട് തല്ലിക്കൊല്ലുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇന്ന് വൈകീട്ടോടെ പ്രതിയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.