സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്; വീണ്ടും 21കാരിയുമായി സിപിഎം; താരമായി രേഷ്മ മറിയം റോയ്

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേന്നാണ് രേഷ്മയ്ക്ക് 21 വയസായത്
രേഷ്മ മറിയം റോയ് /ചിത്രം ഫെയ്‌സ്ബുക്ക്
രേഷ്മ മറിയം റോയ് /ചിത്രം ഫെയ്‌സ്ബുക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി മത്സരിച്ച രേഷ്മ മറിയം റോയ് ഇനി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്. ഇന്ന് ചേര്‍ന്ന സിപിഎം ഏരിയാ കമ്മറ്റി യോഗത്തിന്റെതാണ് തീരുമാനം. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതി രേഷ്മയ്ക്ക് സ്വന്തം.

കോന്നി അരുവാപ്പുലം പഞ്ചായത്ത് 11ാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച രേഷ്മ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. രേഷ്മ മത്സരിച്ച 11ാം വാര്‍ഡ് കഴിഞ്ഞ മൂന്ന് തവണ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഇത്തവണ രേഷ്മ കോണ്‍ഗ്രസില്‍ നിന്ന് ഈ സീറ്റ് പിടിച്ചെടുത്തു. 70 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേന്നാണ് രേഷ്മയ്ക്ക് 21 വയസായത്. നവംബര്‍ 18 നാണ് പത്രിക സമര്‍പ്പിച്ചത്. അതാകട്ടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുന്‍പായിരുന്നു. 

കോന്നി വിഎന്‍എസ് കോളേജില്‍ നിന്ന് ബിബിഎ പൂര്‍ത്തിയാക്കിയ രേഷ്മ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. പ്രളയ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാട്ടില്‍ സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു രേഷ്മ. നിലവില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com