'ചേച്ചിയെ കൊന്നേക്കുമെന്ന് പലവട്ടം പറഞ്ഞു', സ്ത്രീധനമായി ആവശ്യപ്പെട്ടത് 50 ലക്ഷവും 100 പവനും; വെളിപ്പെടുത്തൽ

അരുണിന്റെ പെരുമാറ്റത്തിൽ നിന്ന് ശാഖ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു എന്നാണ് ഉറ്റസുഹൃത്ത് പ്രീത പറയുന്നത്
ശാഖാകുമാരിയും അരുണും വിവാഹ ഫോട്ടോ / ഫയല്‍ ചിത്രം
ശാഖാകുമാരിയും അരുണും വിവാഹ ഫോട്ടോ / ഫയല്‍ ചിത്രം

തിരുവനന്തപുരം; വെള്ളറടയിൽ 51 കാരി ശാഖാകുമാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പണത്തിനു വേണ്ടിമാത്രമാണ് അരുൺ വിവാഹം കഴിക്കാൻ തയാറായത്. സ്ത്രീധനമായി 50 ലക്ഷവും 100 പവനും ആവശ്യപ്പെട്ടത്. അരുണിന്റെ പെരുമാറ്റത്തിൽ നിന്ന് ശാഖ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു എന്നാണ് ഉറ്റസുഹൃത്ത് പ്രീത പറയുന്നത്. 

‘ചേച്ചി കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഞാൻ ഇക്കാര്യം പലവട്ടം ചേച്ചിയോട് പറഞ്ഞിട്ടുമുണ്ട്- പ്രീത വ്യക്തമാക്കി. ഉത്രയുടെ കൊലപാതകം ഉദാഹരണമാക്കിയാണ് സൂചന നൽകിയത്. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അരുൺ കൂടെയുള്ളതു കുറച്ച് ആശ്വാസമാകുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. 

താൻ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുൺ 50 ലക്ഷംരൂപയും 100 പവനും വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ശാഖ വിവാഹത്തിനു മുൻപും പലതവണ അരുണിനു പണം നൽകിയിട്ടുണ്ട്. പ്രായ വ്യത്യാസംമൂലം ഇവരുടെ ബന്ധം അരുണിന്റെ വീട്ടുകാർ എതിർത്തു. വീടുവിട്ട അരുൺ വാടകവീട്ടിലായിരുന്നു താമസം. വാടക വീടെടുക്കാനും വീട്ടുസാധനങ്ങൾ വാങ്ങാനും ശാഖയാണു പണം നൽകിയത്. 

ശാഖയ്ക്കു പത്തേക്കറോളം ഭൂമിയും ആഡംബര വീടും ഉണ്ട്. റബർമരം കടുംവെട്ടിനു നൽകിയപ്പോൾ ലഭിച്ച 20 ലക്ഷം രൂപയിൽ 10 ലക്ഷത്തോളം അരുണിനു നൽകി. കാറും വാങ്ങിക്കൊടുത്തു.  വിവാഹത്തിനു മുൻപ് 5 ലക്ഷത്തോളം രൂപ അരുൺ വാങ്ങി. അടുത്തിടെ കുറച്ചു വസ്തു വിൽക്കാനും ശ്രമം നടത്തി. ശാഖയും ആരുണും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 

നാല് വർഷം മുമ്പ് അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ശാഖയും അരുണും പരിചയപ്പെടുന്നത്. 26-കാരനുമായുള്ള വിവാഹത്തിന് ശാഖയുടെ ബന്ധുക്കൾ എതിർപ്പറിയിച്ചെങ്കിലും വിവാഹക്കാര്യത്തിൽ ശാഖ ഉറച്ചുനിന്നതോടെ മതാചാരപ്രകാരം തന്നെ വിവാഹം നടത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com