പ്രത്യേക നിയമസഭാ സമ്മേളനം, ഗവര്‍ണര്‍ നാളെ അനുമതി നല്‍കിയേക്കും

ശനിയാഴ്ച തന്നെ സന്ദർശിച്ച സ്പീക്കറോട് അനുമതി നൽകുമെന്നതിന്റെ സൂചന ഗവർണർ നൽകി
തിരുവനന്തപുരത്ത് ലോകകേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും/ ബിപി ദീപു
തിരുവനന്തപുരത്ത് ലോകകേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും/ ബിപി ദീപു


തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവര്‍ണര്‍ തിങ്കളാഴ്ച അനുമതി നൽകിയേക്കും. ശനിയാഴ്ച തന്നെ സന്ദർശിച്ച സ്പീക്കറോട് അനുമതി നൽകുമെന്നതിന്റെ സൂചന ഗവർണർ നൽകി. 

സഭ ചേരേണ്ടതിന്റെ അടിയന്തിര സാഹചര്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഗവർണറെ വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇതിലൂടെ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരും സ്പീക്കറും നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഗവർണർ അയഞ്ഞത്. 

ജനുവരി എട്ടിന് നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള സ്പീക്കറുടെ ക്ഷണവും ഗവർണർ സ്വീകരിച്ചു. ഡിസംബർ 23-ന് സമ്മേളനം ചേരാൻ മന്ത്രിസഭ ശുപാർശ ചെയ്തെങ്കിലും ഗവർണർ വിജ്ഞാപനത്തിൽ ഒപ്പിടാൻ തയ്യാറായിരുന്നില്ല. തുടർന്ന് 31-ന് വീണ്ടും സഭ ചേരാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്യുകയായിരുന്നു. സമ്മേളനം ചേരുന്നത് എന്തിനാണെന്ന് വിശദമായി അറിയിക്കാത്തതിലാണ് വിഷമമെന്ന് ഗവർണർ മന്ത്രിമാരായ വി എസ് സുനിൽ കുമാർ, എ കെ ബാലൻ എന്നിവരോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com