പുതുവര്‍ഷം ആഘോഷിക്കാന്‍ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക്; മണിക്കൂറുകള്‍ നീണ്ട ക്യൂ

പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ തിരക്ക് വര്‍ധിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മൂന്നാര്‍: പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ തിരക്ക് വര്‍ധിക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിലും സഞ്ചാരികള്‍ കൂട്ടത്തോടെ മൂന്നാറില്‍ എത്തുകയാണ്.സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ മൂന്നാറില്‍ ട്രാഫിക് കുരുക്കും പതിവായി. മൂന്നാര്‍ ടൗണിലും മറ്റുമായി ഒരു മണിക്കൂര്‍ യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ എടുക്കുന്നത് നാല് മണിക്കൂറാണ്.മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗിയുമായിപോയ ആംബുലന്‍സും ട്രാഫിക്ക് കുരുക്കില്‍ അകപ്പെട്ടു. 

കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അയഞ്ഞതാണ് മൂന്നാറിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് വര്‍ദ്ധിക്കാന്‍ കാരണം. മൂന്നാറിലെ ഹോട്ടലുകള്‍ ഹോം സ്റ്റേകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ജനുവരി ഏഴുവരെ മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ മുറികള്‍ നല്‍കുന്നുള്ളു. നേര്യമംഗലം മുതല്‍ മൂന്നാര്‍വരെയുള്ള ദേശീയപാതകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉള്ളത്. 

പ്രധാന വിനോദസഞ്ചാരമേഖലയായ മാട്ടുപ്പെട്ടി, രാജമല, ടോപ്പ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും സ്ഥിതി മറിച്ചല്ല . ട്രാഫിക്ക് കുരുക്ക് വര്‍ദ്ധിച്ചതോടെ പലരും പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ നേത്യത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ബൈപ്പാസുകള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തത് തിരിച്ചടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com