ഇടുക്കി: പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. കുമളി സ്വദേശി ബിനോയ് (46) ആണ് മരിച്ചത്.
ജയില്‍ കോവിഡ് കെയര്‍ സെന്ററിലെ ശുചിമുറിയിലാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴ മുട്ടത്ത് കോവിഡ് കെയര്‍ സെന്ററിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
23 നാണ് ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ബിനോയ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ