നഗരങ്ങളെ ഇനി ഇവര്‍ നയിക്കും; കോര്‍പ്പറേഷന്‍ മേയര്‍മാര്‍ ചുമതലയേറ്റു 

സംസ്ഥാനത്തെ അഞ്ചു കോർപ്പറേഷനുകളിൽ എൽഡിഎഫും ഒരു കോർപ്പറേഷനിൽ യുഡിഎഫുമാണ് ഭരണം നേടിയത്
ആര്യ രാജേന്ദ്രന്‍, അനില്‍കുമാര്‍, ബിന ഫിലിപ്പ് എന്നിവര്‍ ചുമതലയേറ്റ ശേഷം
ആര്യ രാജേന്ദ്രന്‍, അനില്‍കുമാര്‍, ബിന ഫിലിപ്പ് എന്നിവര്‍ ചുമതലയേറ്റ ശേഷം

തിരുവനന്തപുരം : സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെ മേയര്‍മാരെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് സിപിഎമ്മിലെ ആര്യ രാജേന്ദ്രനെ മേയറായി തെരഞ്ഞെടുത്തു. 34 വോട്ടുകള്‍ തേടിയാണ് ആര്യ വിജയിച്ചത്. സിപിഎമ്മിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. 

എന്‍ഡിഎയിലെ സിമി ജ്യോതിഷിനെയാണ് ആര്യ പരാജയപ്പെടുത്തിയത്. സിമിക്ക് 35 വോട്ടു ലഭിച്ചു. യുഡിഎഫിലെ മേരി പുഷ്പത്തിന് ഒമ്പത് വോട്ടും ലഭിച്ചു. ക്വാറന്റീനില്‍ ആയതിനാല്‍ ഒരു അംഗം വോട്ടു ചെയ്തില്ല. 

കൊല്ലം കോര്‍പ്പറേഷനില്‍ സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് പ്രസന്ന മേയറാകുന്നത്. എല്‍ഡിഎഫിന് 39 വോട്ടു ലഭിച്ചു. 6 അംഗങ്ങളുള്ള ബിജെപി യുടെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് 9, ബിജെപി 5 എന്നിങ്ങനെയാണ് വോട്ടു നില. എസ്ഡിപിഐ അംഗം വിട്ടുനിന്നു.

കൊച്ചിയില്‍ സിപിഎമ്മിലെ എം അനില്‍കുമാര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 32 നെതിരെ 36 വോട്ടുകള്‍ക്കാണ് അനില്‍കുമാറിന്റെ വിജയം. എല്‍ഡിഎഫിന് 36 വോട്ടും  യുഡിഎഫിന് 32 വോട്ടുമാണ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു. 

പത്തുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യംകുറിച്ചാണ് ഇടതുമുന്നണി കൊച്ചിയില്‍ ന?ഗരസഭ ഭരണം തിരിച്ചു പിടിക്കുന്നത്. സ്വതന്ത്ര കൗണ്‍സിലര്‍മാരായ ടി കെ അഷറഫ്, സനല്‍മോന്‍ എന്നിവരാണ് എല്‍ഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നേടാനായത്. 

തൃശൂരില്‍ കോണ്‍ഗ്രസ് വിമതനായി വിജയിച്ച എംകെ വര്‍ഗീസിനെ മേയറാക്കി ഇടതുമുന്നണി ഭരണം നേടി. രണ്ടു വര്‍ഷത്തേക്കാണ് വര്‍ഗീസ് മേയറാകുക. തുടര്‍ന്ന് സിപിഎമ്മിന് മേയര്‍ സ്ഥാനം നല്‍കും. രാജശ്രീ ഗോപനാണ് തൃശൂരിലെ ഡെപ്യൂട്ടി മേയര്‍. 

കോഴിക്കോട് മേയര്‍ ആയി സിപിഎമ്മിലെ ഡോ. ബീന ഫിലിപ്പിനെ തെരഞ്ഞെടുത്തു. 52 വോട്ടുകള്‍ക്കാണ് ബിനയുടെ വിജയം.. പൊറ്റമ്മല്‍ ഡിവിഷനില്‍ നിന്നുളള കൗണ്‍സിലറാണ് ബീന ഫിലിപ്പ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസ് നേതാവ് ടി ഒ മോഹനനും ചുമതലയേറ്റു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com