മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന് 

കോര്‍പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയര്‍/ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന് പകല്‍ 11ന് നടക്കും
ടി ഒ മോഹനന്‍, ആര്യ രാജേന്ദ്രന്‍
ടി ഒ മോഹനന്‍, ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം : കോര്‍പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയര്‍/ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന് പകല്‍ 11ന് നടക്കും. ഡപ്യൂട്ടി മേയര്‍/ ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് പകല്‍ രണ്ടിനാണ്. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ചയാണ്. 

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്.തെരഞ്ഞെടുപ്പിനുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കി. തദ്ദേശസ്ഥാപന  ഓഫീസിലാണ്  യോഗം. ഓരോ അംഗവും യോഗത്തിനെത്തിയ സമയം വരണാധികാരിയുടെ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയാണ് ക്വാറം. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റണം. ആ യോഗത്തില്‍ ക്വാറം നോക്കില്ല.  അധ്യക്ഷരായി  തെരഞ്ഞെടുക്കപ്പെടുന്നവര്‍ വരണാധികാരി മുമ്പാകെയും ഉപാധ്യക്ഷര്‍ അധ്യക്ഷര്‍ക്ക് മുമ്പാകെയും പ്രതിജ്ഞചെയ്യണം.

തൃശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എം കെ വര്‍ഗീസ് എല്‍ഡിഎഫ് പിന്തുണയോടെ മേയറാകും. 5 വര്‍ഷം മേയര്‍ സ്ഥാനം വേണമെന്നായിരുന്നു ആവശ്യമെങ്കിലും ഒടുവില്‍ 2 വര്‍ഷമെന്ന ധാരണയിലെത്തി.സിപിഎമ്മിലെ രാജശ്രീ ഗോപന്‍ ഡപ്യൂട്ടി മേയറാകും. 

കണ്ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ രഹസ്യ വോട്ടെടുപ്പില്‍ ടി ഒ മോഹനനെ മേയര്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തു. മോഹനന് 11, മുന്‍ ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷിന് 9 എന്നിങ്ങനെ വോട്ട് ലഭിച്ചു. മുസ്ലിം ലീഗിന്റെ ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ച തുടരുകയാണ്.

മേയര്‍ സ്ഥാനത്തേക്ക് തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന്‍, കൊല്ലത്ത് പ്രസന്ന ഏണസ്റ്റ്, കൊച്ചിയില്‍ എം അനില്‍കുമാര്‍, കോഴിക്കോട്ട് ബീന ഫിലിപ്പ് എന്നിവരുടെ പേരുകള്‍ എല്‍ഡിഎഫ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com