പാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന് മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും
വി കെ ഇബ്രാഹിം കുഞ്ഞ്/ ഫയല്‍ ചിത്രം
വി കെ ഇബ്രാഹിം കുഞ്ഞ്/ ഫയല്‍ ചിത്രം

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിയാണ് ചോദ്യം ചെയ്യുക. 

രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂര്‍ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിട്ടുള്ളത്. ആരോഗ്യ സ്ഥിതി മെച്ചമായാല്‍ ഇബ്രാഹിം കുഞ്ഞിനെ ജയിലിലേക്ക് മാറ്റാന്‍ ജാമ്യഹര്‍ജി തള്ളികൊണ്ട് ഹെക്കോടതിയും ഉത്തരവിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com