കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 28th December 2020 05:48 PM  |  

Last Updated: 28th December 2020 05:48 PM  |   A+A-   |  

bineesh kodiyeri chargesheet

ബിനീഷ് കോടിയേരി/ ഫയൽ

 

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 

ബംഗളൂരു സെഷൻസ് കോടതിയിൽ ശനിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. ഘട്ടം ഘട്ടമായി കുറ്റപത്രം സമർപ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും പൂർണ കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. 

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19A, സെക്ഷൻ 69 എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.  ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ  സഹായിക്കുകയും ചെയ്തു എന്ന കാര്യമാണ് കുറ്റപത്രത്തിലുള്ളത്‌. 

കുറ്റപത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല. നാർക്കോട്ടിക് കൺട്രോൺ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപിന്റെ മൊഴിയാണ് കേസിൽ ബിനീഷിനെതിരെ നിർണായകമായത്.