മാളില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം ; പൊലീസില്‍ പരാതി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 28th December 2020 02:34 PM  |  

Last Updated: 28th December 2020 02:34 PM  |   A+A-   |  

Nudity against a young woman

പ്രതീകാത്മക ചിത്രം

 

കൊച്ചി : കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി. ആലപ്പുഴ സ്വദേശിനിയാണ് പരാതി നല്‍കിയത്. ഈ മാസം 25 നായിരുന്നു സംഭവം നടന്നത്. 

ഇടപ്പള്ളിയിലെ മാളിലെത്തിയ യുവതിക്ക് നേരെ യുവാവ് നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് 26 ന് യുവതി കളമശ്ശേരി പൊലീസിന് പരാതി നല്‍കുകയായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷോപ്പിങ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ യുവനടിയെ മാളില്‍ വെച്ച് അപമാനിക്കാന്‍ ശ്രമം നടന്നിരുന്നു. പ്രതികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.