കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു ; ഡോക്ടറും പൊലീസുകാരനും ഐടി വിദഗ്ധരും അടക്കം 41 പേര്‍ അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 28th December 2020 09:33 AM  |  

Last Updated: 28th December 2020 09:33 AM  |   A+A-   |  

obscene pictures

പ്രതീകാത്മകചിത്രം

 

തിരുവനന്തപുരം : കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു എന്ന കേസില്‍ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഐടി വിദഗ്ധരും ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. 

ഇന്നലെ 469 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 339 കേസുകള്‍ പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരു ഡോക്ടറും ഐടി വിദഗ്ധനും പൊലീസ് ട്രെയിനിയും ഉള്‍പ്പെടുന്നു. 

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനാണ്, ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പൊലീസ് ഓപ്പറേഷന്‍ പി ഹണ്ട് നടപ്പാക്കുന്നത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ മൂന്നാമത്തെ ഘട്ടം റെയ്ഡാണ് കഴിഞ്ഞദിവസം നടന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ 525 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.