പാല എന്‍സിപിക്ക് വിട്ടു കൊടുക്കും ; മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പി ജെ ജോസഫ് ; സീറ്റ് ചോദിച്ചിട്ടില്ലെന്ന് എന്‍സിപി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 29th December 2020 12:35 PM  |  

Last Updated: 29th December 2020 12:35 PM  |   A+A-   |  

joseph ncp

പി ജെ ജോസഫ്, മാണി സി കാപ്പന്‍ / ഫയല്‍ ചിത്രം

 

കോട്ടയം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ മല്‍സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. പാല സീറ്റ് കേരള കോണ്‍ഗ്രസ് എന്‍സിപിക്ക് വിട്ടു നല്‍കും. മാണി സി കാപ്പന്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായി തന്നെ മല്‍സരിക്കുമെന്നും ജോസഫ് പറഞ്ഞു. 

കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്. ശരദ് പവാറിന്റെ പാര്‍ട്ടി ആയിട്ടാകും എന്‍സിപി മല്‍സരിക്കുക എന്നാണ് തന്റെ നിഗമനമെന്നും ജോസഫ് പറഞ്ഞു. പാല സീറ്റ് ഉപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

തൊടുപുഴ ഭരണം നഷ്ടമായത് പി ജെ ജോസഫിന്റെയോ യുഡിഎഫിന്റെയോ തര്‍ക്കം മൂലമല്ല. മുസ്ലിം ലീഗിനായി മല്‍സരിച്ച കൗണ്‍സിലര്‍മാര്‍ കാലുമാറിയതാണ. അത് അവരുടെ ആഭ്യന്തരപ്രശ്‌നം മാത്രമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴയില്‍ ഭരണം പിടിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. 

പി ജെ ജോസഫിനോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി.