നെടുമങ്ങാട് 'വെടിനിര്‍ത്തല്‍'; സിപിഎം നഗരസഭ ഉപാധ്യക്ഷന്‍ രാജിവച്ചു, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സിപിഐയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2020 11:39 AM  |  

Last Updated: 29th December 2020 11:39 AM  |   A+A-   |  

CPM vice chairman resigns in Nedumangad municipality

സിപിഎം, സിപിഐ പതാകകള്‍/ഫയല്‍

 

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയില്‍ സിപിഎം വൈസ് ചെയര്‍മാന്‍ രാജിവച്ചു. സിപിഐയ്ക്ക് എതിരെ മത്സരിച്ച് വിജയിച്ച ഹരികേശന്‍ നായരാണ് രാജിവച്ചത്. നഗരസഭയില്‍ സിപിഎം-സിപിഐ മത്സരം നടന്നത് വലിയ ചര്‍ച്ചയായതിന് പിന്നാലെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ഹരികേശനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 

മൂന്ന് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും മൂന്ന് വൈസ് പ്രസിഡന്റ് സ്ഥാനവും സിപിഐയ്ക്ക് നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. 

എല്‍ഡിഎഫ് ധാരണ ലംഘിച്ച് സിപിഎം മത്സരിക്കുകയായിരുന്നു എന്ന് ആരോപിച്ച് സിപിഐ നേതൃത്വം രംഗത്തുവന്നിരുന്നു. നേരത്തെ, നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം സിപിഐയ്ക്ക് നല്‍കിയിരുന്നു. സിപിഎമ്മില്‍ നിന്ന് വന്ന എസ് രവീന്ദ്രനെ സിപിഐ വൈസ് ചെയര്‍മാന്‍ സ്ഥാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം  ഹരികേശന്‍ നായരെ സ്ഥാനാര്‍ത്ഥിയാക്കിയത്. 24 വോട്ട് നേടിയ ഹരികേശന്‍ നായര്‍ വിജയിച്ചപ്പോള്‍ സിപിഐയ്ക്ക് മൂന്ന് വോട്ടാണ് ലഭിച്ചത്.