ഏഴ് തദ്ദേശ വാർഡുകളിൽ ജനുവരി 21 ന് തിരഞ്ഞെടുപ്പ്; വിജ്ഞാപനം ഇറക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2020 06:32 AM  |  

Last Updated: 29th December 2020 08:40 AM  |   A+A-   |  

vote

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്നു തിരഞ്ഞെടുപ്പു മാറ്റിവച്ച തദ്ദേശഭരണ വാർഡുകളിൽ പ്രത്യേക തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു. ഏഴ് വാർഡുകളിൽ ജനുവരി 21 ന് വോട്ടെടുപ്പ് നടത്തുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. 

21 ന് രാവിലെ 7മണി മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ജനുവരി നാല് വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. സൂക്ഷ്മ പരിശോധന അഞ്ചാം തിയതി പൂർത്തിയാക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഏഴാണ്. 22 ന് രാവിലെ 8 മണി മുതലാണു വോട്ടെണ്ണൽ.

കൊല്ലം പന്മന ഗ്രാമപ്പഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ പിഎച്ച്സി വാർഡ് (7), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ് (37), തൃശൂർ കോർപറേഷനിലെ പുല്ലഴി വാർഡ് (47), കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്തിലെ താത്തൂർപൊയ്യിൽ (11), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ (07) എന്നിവിടങ്ങളിലാണു പ്രത്യേക തിരഞ്ഞെടുപ്പ്.