പൊലീസ് വാഹനത്തിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു; പൊലീസുകാരന് പരിക്ക്

പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡില്‍വെച്ച് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: പൊലീസുകാര്‍ക്ക് നേരെ നഗരത്തില്‍ ഗുണ്ടാ ആക്രമണം.  കോഴിക്കോട് ടൗണ്‍ പോലീസിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡില്‍വെച്ച് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ജീപ്പിന്റെ ചില്ല് തകര്‍ന്നു. ഒരു പൊലീസുകാരന് പരിക്കേറ്റു. 

പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേര്‍ ഓടി ഒളിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യും ഹോംഗാര്‍ഡും പുറത്തിറങ്ങി ഇവര്‍ക്കു പിന്നാലെ ഓടി. അതിനിടെയാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്.

നഗരത്തില്‍ അടുത്തിടെ ലഹരി, മോഷണ കേസുകള്‍ ടൗണ്‍ പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് മാഫിയയുടെയും ഗുണ്ടാസംഘത്തിന്റെയും പിടികൂടുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സങ്കേതത്തിലും മറ്റും പൊലീസ് നിരന്തരം പരിശോധന നടത്തുന്നുണ്ട്. ദിവസവും പട്രോളിംഗും റെയ്ഡും നടക്കുന്നത് മയക്കുമരുന്നു സംഘത്തിന് ഭീഷണിയായി മാറി. അടുത്തിടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തേടി അസമയത്ത് എത്താറുള്ളവര്‍ക്കെതിരേയും പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സി.ഐ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com