രണ്ട് മാസത്തിനിടെ കവര്‍ന്നത് ഒന്നരക്കോടി; കേരളത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി ബംഗളുരൂവില്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2020 04:49 PM  |  

Last Updated: 29th December 2020 04:49 PM  |   A+A-   |  

cybercrime-100534917-primary

ഓണ്‍ലൈന്‍ തട്ടിപ്പ് പ്രതീകാത്മക ചിത്രം

 

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നിന്ന് കോടികള്‍ കവര്‍ന്ന സംഘത്തിലെ പ്രധാനപ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശി മനോതേഷ് ബിശ്വാസാണ് ബംഗളൂരുവില്‍ അറസ്റ്റിലായത്. എറണാകുളം റൂറല്‍ പൊലീസാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടുമാസത്തിനിടെ ഇവര്‍ തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ രൂപയാണ്.

ബംഗളൂരുവില്‍ നടത്തിയ ഓപ്പറേഷനിലാണ് മനോതേഷ് വിശ്വാസ് പിടിയിലായത്. ഈ സംഘം കഴിഞ്ഞ രണ്ട് മാസമായി കേരളത്തിലെ നിരവധി ആളുകളില്‍ നിന്ന് ഈ സംഘം പണം തട്ടിയെടുത്തിരുന്നു. വളരെ തന്ത്രപൂര്‍വമായിരുന്നു ഇവരുടെ തട്ടിപ്പ്. ആദ്യം പണം ഉള്ള ആളുകളുടെ അക്കൗണ്ട് പരിശോധിച്ച് ഉറപ്പുവരുത്തും. അതിന് ശേഷം യൂസര്‍നെയിമും പാസ് വേര്‍ഡും സ്വന്തമാക്കിയ ശേഷം ഒടിപി ശേഖരിക്കും. ഇതിനായി മാത്രം ഒരാളെ കൊല്‍ക്കത്തയില്‍ നിന്ന് ഈ സംഘം കേരളത്തിലെത്തിച്ചതായും അന്വേഷണം സംഘം പറഞ്ഞു.

ബാങ്കില്‍ നിന്നും ഫോണ്‍ നമ്പര്‍ ശേഖരിച്ച് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കൈവശപ്പെടുത്തിയ ശേഷമാണ് ഈ സംഘം ഒടിപി ശേഖരിച്ച് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 87 ലക്ഷം രൂപയാണ് ഈ സംഘം തട്ടിയത്. തൃശൂര്‍ സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളും ഉടന്‍ പിടിയാലാകുമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍.