19 ല്‍ 11 സീറ്റും നേടിയിട്ടും ഭരണമില്ല; തമ്മിലടിച്ച് കോണ്‍ഗ്രസ് ; അട്ടിമറിയിലൂടെ ഇടതുമുന്നണി

കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ബേബി ഓടംപള്ളിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബേബി ഓടംപള്ളി / ഫയല്‍ ചിത്രം
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബേബി ഓടംപള്ളി / ഫയല്‍ ചിത്രം

കണ്ണൂര്‍ : കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ നടുവില്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. 19 ല്‍ 11 സീറ്റും നേടിയിട്ടാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. അട്ടിമറി നീക്കത്തിലൂടെ എല്‍ഡിഎഫ് ഭരണം പിടിച്ചു. 

കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ബേബി ഓടംപള്ളിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ബേബിയെ ഇടതുമുന്നണി പിന്തുണയ്ക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ എട്ടിനെതിരെ 11 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇടതുമുന്നണി ഭരണം പിടിച്ചത്.

സിപിഎമ്മിന് ഏഴ്, കോണ്‍ഗ്രസ് 11, കോണ്‍ഗ്രസ് വിമത എന്നിങ്ങനെയാണ് നിലവില്‍ പഞ്ചായത്തിലെ കക്ഷിനില. സിപിഎം അംഗങ്ങളും കോണ്‍ഗ്രസ് വിമതയും ബേബി ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ മൂന്ന് അംഗങ്ങളും ബേബി ഓടംപള്ളിക്ക് വോട്ടു ചെയ്യുകയായിരുന്നു. 

പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് 40 വര്‍ഷത്തിലേറെയായി തുടരുന്ന യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചത്. കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകള്‍ക്കും നാലു വീതവും മുസ്ലിംലീഗിന് മൂന്ന് അംഗങ്ങളും അടക്കമാണ് യുഡിഎഫിന് 11 സീറ്റ് ലഭിച്ചത്. 

പൊട്ടന്‍ പ്ലാവ് വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ തന്നെ അലക്‌സ് ചുനയംമാക്കലിനെ പ്രസിഡന്റാക്കാനാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചത്. ഇതിനെതിരെ ബേബിയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പിലെ മൂന്നുപേര്‍ രംഗത്തെത്തി. ഭരണം പോയാലും ബേബിയെ പ്രസിഡന്റ് ആക്കില്ലെന്ന് എ ഗ്രൂപ്പും നിലപാട് എടുത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com