ശബരിമല മേല്‍ശാന്തി ക്വാറന്റീനില്‍; സന്നിധാനം കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കണമെന്ന് ശുപാര്‍ശ

റാപ്പിഡ് ടെസ്റ്റിലാണ് മേല്‍ശാന്തിയുമായി അടുത്ത് ഇടപഴകിയവർ ഉള്‍പ്പെടെ സന്നിധാനത്ത് ഏതാനും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്
ശബരിമല / ഫയല്‍ ചിത്രം
ശബരിമല / ഫയല്‍ ചിത്രം

പത്തനംതിട്ട : സമ്പര്‍ക്കത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്നലെ നടത്തിയ കോവിഡ് റാപ്പിഡ് ടെസ്റ്റിലാണ് മേല്‍ശാന്തിയുമായി അടുത്ത് ഇടപഴകിയ മൂന്നുപേര്‍ ഉള്‍പ്പെടെ സന്നിധാനത്ത് ഏതാനും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

ഇതോടെയാണ് മേല്‍ശാന്തിയും അദ്ദേഹത്തിന്റെ പരികര്‍മ്മികളും അടക്കം ഏഴുപേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേല്‍ശാന്തി ഉല്‍പ്പെടെയുള്ളവര്‍ ക്വാറന്റീനില്‍ ആണെങ്കിലും ചടങ്ങുകള്‍ക്കോ നിത്യപൂജയ്‌ക്കോ തടസ്സമുണ്ടാകില്ല. 

സന്നിധാനവും നിലയ്ക്കല്‍ ഉള്‍പ്പെടുന്ന മേഖലയും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com