എറണാകുളത്തും ഷിഗെല്ല;  അതീവ ജാഗ്രത

 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയ്ക്കാണു രോഗം സ്ഥിരീകരിച്ചത്
Centers for Disease Control and Prevention പ്രസിദ്ധീകരിച്ച ചിത്രം
Centers for Disease Control and Prevention പ്രസിദ്ധീകരിച്ച ചിത്രം


കൊച്ചി: കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചു.  56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയ്ക്കാണു രോഗം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ് 

പനിയെ തുടര്‍ന്ന 23നാണ് ഇവരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതായും പ്രദേശത്ത് പരിശോധന ശക്തമാക്കിയതായും ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. 

കഴിഞ്ഞദിവസം ആരോഗ്യ വിഭാഗം അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരിത്തിയിരുന്നു. ജില്ല മെഡിക്കല്‍ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. വിവേക് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ആരോഗ്യ വിഭാഗവും മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷ വിഭാഗവും ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്തു സന്ദര്‍ശനം നടത്തി.

കുടിവെള്ള സ്രോതസ്സിലെ സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള തുടര്‍ പരിശോധനകള്‍ സ്ഥലത്തു നടത്തും. ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. വയറിളക്കരോഗങ്ങള്‍ക്കു പ്രധാന കാരണങ്ങളിലൊന്നാണു ഷിഗെല്ല ബാക്ടീരിയ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com