'ആ പിന്തുണ വേണ്ട' ; ഭരണം പിടിച്ചതിന് പിന്നാലെ രാജിവെച്ച് സിപിഎം പ്രസിഡന്റുമാര്‍

ബിജെപി അധികാരത്തിലെത്തുന്നത് തടയുക ലക്ഷ്യമിട്ടായിരുന്നു കോണ്‍ഗ്രസിന്റെ നടപടി
സിപിഎം പതാകകള്‍/ പ്രതീകാത്മക ചിത്രം
സിപിഎം പതാകകള്‍/ പ്രതീകാത്മക ചിത്രം

കൊച്ചി : നാലു ഗ്രാമപഞ്ചായത്തുകളില്‍ വിജയിച്ച സിപിഎം പ്രസിഡന്റുമാര്‍ ഉടന്‍ രാജിവെച്ചു. അവിണിശ്ശേരി, തിരുവന്‍വണ്ടൂര്‍, കോട്ടാങ്ങല്‍, പാങ്ങോട് പഞ്ചായത്തുകളിലാണ് വിജയിച്ച ഉടന്‍ തന്നെ സിപിഎം ഭരണം വേണ്ടെന്ന് വെച്ചത്. 

തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരിയിലും ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂരിലും യുഡിഎഫ് പിന്തുണയോടെയാണ് സിപിഎം അധികാരത്തിലെത്തിയത്. സിപിഎം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. 

ബിജെപി അധികാരത്തിലെത്തുന്നത് തടയുക ലക്ഷ്യമിട്ടായിരുന്നു കോണ്‍ഗ്രസിന്റെ നടപടി. പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലിലും തിരുവനന്തപുരം ജില്ലയിലെ പാങ്ങോടുമാണ് സിപിഎം പ്രസിഡന്റുമാര്‍ വിജയിച്ചതിന് പിന്നാലെ രാജിവെച്ചത്. 

ഇരു പഞ്ചായത്തുകളിലും എസ്ഡിപിഐയാണ് സിപിഎമ്മിനെ പിന്തുണച്ചത്. തുടര്‍ന്ന് എസ്ഡിപിഐ പിന്തുണയോടെ ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റുമാര്‍ രാജിവെക്കുകയായിരുന്നു. 

പത്തനംതിട്ട ജില്ലയിലെ റാന്നി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഇടതുമുന്നണി ഭരണം നേടി. കേരള കോണ്‍ഗ്രസിലെ ശോഭ ചാര്‍ളിയാണ് പ്രസിഡന്റായി വിജയിച്ചത്. ബിജെപിയുടെ രണ്ട് വോട്ട് ഉള്‍പ്പെടെ ഏഴ് വോട്ടാണ് ശോഭ ചാര്‍ളിക്കു ലഭിച്ചത്. 

ബിജെപി പിന്തുണയോടെ ഭരണം വേണ്ടെന്നും, കേരള കോണ്‍ഗ്രസ് പ്രതിനിധിയായ പ്രസിഡന്റിനോട്  രാജിവെക്കാന്‍ ആവശ്യപ്പെടാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com