തെറ്റു തിരുത്താന്‍ ഇനി തീയതി നീട്ടില്ല ; വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ കൂടി മാത്രം അവസരം

പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിക്കും
വോട്ടര്‍ പട്ടിക /ഫയൽ ചിത്രം
വോട്ടര്‍ പട്ടിക /ഫയൽ ചിത്രം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ തെറ്റു തിരുത്താന്‍ ഇനി തീയതി നീട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. പുതുതായി വോട്ടു ചേര്‍ക്കാന്‍ നാളെ കൂടി മാത്രമേ അവസരമുണ്ടാകൂ. വോട്ടര്‍ പട്ടികയിലെ തെറ്റു തിരുത്താനുള്ള അവസാന തീയതിയും നാളെ അവസാനിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി. 

പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിക്കും. നവംബര്‍ 16 മുതല്‍ ഇന്നുവരെ കിട്ടിയത് 5,38,000 അപേക്ഷകളാണ്. നവംബര്‍ 16 നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. 

2021 ജനുവരി 1ന് മുന്‍പ്  18 വയസ്സ് തികയുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. എല്ലാ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും  നിലവിലുള്ള വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും ഡിസംബര്‍ 31 വരെ അവസരമുണ്ട്. 

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് തിരുത്തലുകള്‍ക്കുമായി www.voterportal.eci.gov.in എന്ന  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലൂടെയും അപേക്ഷിക്കാം . കൂടുതല്‍ വിവരങ്ങള്‍ക്കായി 1950 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com