ക്രിസ്മസ് തലേന്ന് ബാലികയുടെ ദേഹത്ത് ചായ ഒഴിച്ച് പൊള്ളിച്ചു; പ്രതി ഒളിവില്‍, കേസെടുത്തു

ബാലികയുടെ ദേഹത്തു ചായ ഒഴിച്ചു പൊള്ളലേല്‍പിച്ചെന്ന പരാതിയില്‍ കൊന്നത്തടി കണ്ണാടിപ്പാറ സ്വദേശി പടിഞ്ഞാറേക്കര റോയിയുടെ പേരില്‍ പൊലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അടിമാലി:  ബാലികയുടെ ദേഹത്തു ചായ ഒഴിച്ചു പൊള്ളലേല്‍പിച്ചെന്ന പരാതിയില്‍ കൊന്നത്തടി കണ്ണാടിപ്പാറ സ്വദേശി പടിഞ്ഞാറേക്കര റോയിയുടെ പേരില്‍ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്.

ക്രിസ്മസ് തലേന്നു റോയി വീട്ടില്‍ കുടുംബാംഗങ്ങളുമായി കലഹം ഉണ്ടാക്കി. ഇതിനിടെ ബാലികയുടെ ശരീരത്തില്‍ ചായ ഒഴിച്ചു എന്നതാണ് പരാതി.തുടര്‍ന്നു പാറത്തോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ചികിത്സ തേടി. 

സംഭവം ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായി അബദ്ധത്തില്‍ ബാലികയുടെ ദേഹത്തു തിളച്ച ചായ വീണതാണെന്നു വരുത്താന്‍ റോയി നടത്തിയ ശ്രമം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നാണു വെള്ളത്തൂവല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com