മുൻ രഞ്ജി താരം എംഎ നന്ദകുമാർ അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2020 07:05 AM  |  

Last Updated: 31st December 2020 07:05 AM  |   A+A-   |  

NANDAKUMAR

എം. എ.നന്ദകുമാർ

 

കണ്ണൂർ; കേരള രഞ്ജി ട്രോഫി ടീമിലെ അംഗമായിരുന്ന എം. എ.നന്ദകുമാർ അന്തരിച്ചു. 80 വയസായിരുന്നു. കേരള ടീമിന്റെ ഓപ്പണിങ് ബോളറായിരുന്നു തലശേരി സ്വദേശിയായ നന്ദകുമാർ. 1961 ല്‍ കേരളം ആദ്യമായി രഞ്ജി വിജയം നേടിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു. 

1963ൽ അരങ്ങേറ്റ മത്സരത്തിൽ ടെസ്റ്റ് ടീം അംഗങ്ങൾ ഉൾപ്പെടുന്ന ആന്ധ്ര ടീമിന് എതിരെ മിന്നുന്ന പ്രകടനമാണ് നന്ദകുമാർ കാഴ്ചവച്ചത്. പിന്നീട് ബാലൻ പണ്ഡിറ്റ്, രവി അച്ചൻ എന്നിവരുടെ കൂടെ 3 വർഷം കേരള ര‍ഞ്ജി സെലക്ടറുമായിരുന്നു. കേരളത്തിൽ നിന്ന് ആദ്യമായി ഒരു ടീം വിദേശ പര്യടനം നടത്തിയ 1977ൽ മലബാർ കോൾട്ട്സ് ടീം അംഗമായിരുന്നു നന്ദകുമാർ.  എസ്ബിഐ ഉദ്യോ​ഗസ്ഥനായി വിരമിച്ചു.