രാഹുലിന്റെയും രഞ്ജിത്തിന്റെയും പേരില്‍ അഞ്ച് ലക്ഷം വീതം; പഠന ചെലവ് ഏറ്റെടുക്കും;  വീട് വച്ച് നല്‍കാനും മന്ത്രിസഭാ തീരുമാനം

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജന്‍ അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനം സഹായം നല്‍കും
രാജനും അമ്പിളിക്കുമൊപ്പം മക്കളായ രാഹുലും ര്ഞ്ജിത്തും
രാജനും അമ്പിളിക്കുമൊപ്പം മക്കളായ രാഹുലും ര്ഞ്ജിത്തും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജന്‍ അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനം സഹായം നല്‍കും. ഒപ്പം വീട് നിര്‍മ്മിച്ച് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.  മക്കളായ രാഹുലിനും രഞ്ജിത്തിനും 5 ലക്ഷം രൂപ വീതം നല്‍കും. കുട്ടികളുടെ സംരക്ഷണവും തുടര്‍ പഠനവും സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തര്‍ക്കഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നു. ഈ ഭൂമിയില്‍ പരാതിക്കാരിയായ വസന്തയ്ക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ചു റവന്യു വകുപ്പ് അന്വേഷണം തുടങ്ങി. അമ്പിളിയുടെ മൃതദേഹം സംസ്‌കാരത്തിനു മുന്‍പു തടഞ്ഞുവച്ചു സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com