രാജിവച്ചില്ല; വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ നല്‍കിയതിനാലാണ് രാജി ആവശ്യപ്പെട്ടത്
കോണ്‍ഗ്രസ് പതാക
കോണ്‍ഗ്രസ് പതാക

തിരുവനന്തപുരം: വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടി നിര്‍ദ്ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് അച്ചടക്കനടപടി. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ നല്‍കിയതിനാലാണ് രാജി ആവശ്യപ്പെട്ടത്. എസ്.ഡി.പി.െഎ പിന്തുണയില്‍ ലഭിച്ച വെമ്പായം ഗ്രാമപഞ്ചായത്തിലെ ഭരണം ഉപേക്ഷിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം പ്രാദേശിക നേതൃത്വം തള്ളിയിരുന്നു. 

നറുക്കെടുപ്പിലൂടെയാണ് അധികാരം കിട്ടിയതെന്നും ആരൊക്കെ അനുകൂലിട്ട് വോട്ട് ചെയ്‌തെന്ന് അറിയില്ലെന്നുമാണ് പ്രസിഡന്റിന്റേയും, ബ്ലോക്ക്  കമ്മിറ്റിയുടേയും വിശദീകരണം. 25 വര്‍ഷത്തിന് ശേഷമാണ് വെമ്പായത്ത് യുഡിഎഫിന് അധികാരം കിട്ടിയത്. 21 അംഗപഞ്ചായത്തില്‍ എല്‍ഡിഎഫിന് എട്ടും യുഡി.എഫിന് ഏഴും അംഗങ്ങളായിരുന്നു. വോട്ടെടുപ്പില്‍ എസ്ഡിപിഐ അംഗം യുഡിഎഫിനെ പിന്തുണച്ചതോടെ ഇരു മുന്നണികള്‍ക്കും തുല്യമായി. തുടര്‍ന്നുള്ള നറുക്കെടുപ്പില്‍ യുഡിഎഫിന് ഭരണം കിട്ടി. 

എസ്ഡിപിഐയുടെ പിന്തുണയില്‍ കിട്ടിയ ഭരണം എല്‍ഡിഎഫ് ഉപേക്ഷിച്ചതോടെ യുഡിഎഫ് തുടരുന്നത് വിമര്‍ശനത്തിനിടയാക്കി.  ഇതോടെ വെമ്പായത്തെ പ്രസിഡന്റിനോട് സ്ഥാനം രാജിവയ്ക്കാന്‍ ഡി.സി.സി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും തയ്യാറിയില്ല. രാജിവച്ചേ മതിയാകുവെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവര്‍ത്തിച്ചു. തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com