മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി; പ്രവര്‍ത്തനം നിര്‍ത്തിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2020 05:01 PM  |  

Last Updated: 01st February 2020 05:01 PM  |   A+A-   |  

moolamattom

 

തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി. ആറാം നമ്പര്‍ ജനറേറ്ററിന്റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെത്തുടര്‍ന്ന് നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 

സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. 

പത്തുദിവസം മുമ്പും മൂലമറ്റത്ത് ജനറേറ്റര്‍ പൊട്ടിത്തെറിച്ചിരുന്നു. രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്‌സിറ്റര്‍ ട്രാന്‍സ്‌ഫോര്‍മറാണ് അന്ന് പൊട്ടിത്തെറിച്ചത്.