ഈ നാട് നമ്മുടേതാണ്; നാഗ്പൂരില്‍ നിന്നാണ് ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ അത് തിരുത്തണം; ചന്ദ്രശേഖര്‍ ആസാദ്

പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ ഒരു പൗരനെ പോലും തടങ്കല്‍ പാളയത്തിലേക്ക് അയയ്ക്കാന്‍ അനുവദിക്കില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്
ഈ നാട് നമ്മുടേതാണ്; നാഗ്പൂരില്‍ നിന്നാണ് ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ അത് തിരുത്തണം; ചന്ദ്രശേഖര്‍ ആസാദ്

തിരുവനന്തപുരം: പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ ഒരു പൗരനെ പോലും തടങ്കല്‍ പാളയത്തിലേക്ക് അയയ്ക്കാന്‍ അനുവദിക്കില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. 'പൗരത്വ നിയമം പിന്‍വലിക്കുക, പൗരത്വ റജിസ്റ്റര്‍ ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കാസര്‍കോട് നിന്ന് ആരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ചിനു സമാപനം കുറിച്ച് രാജ്ഭവനു മുമ്പില്‍ നടന്ന പ്രതിഷേധ സംഗമത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ രാജ്യം നമ്മുടേതാണെന്നും ആര്‍എസ്എസിന്റെ നാഗ്പൂര്‍ കേന്ദ്രത്തില്‍ നിന്നാണു രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ നാം തിരുത്തണമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു .

ബ്രിട്ടീഷുകാരനോടു മാപ്പു പറഞ്ഞവരാണു നമ്മുടെ പൗരത്വം ചോദിക്കുന്നത്. ഭേദഗതി നിയമം പിന്‍വലിച്ച് മോദിയും അമിത് ഷായും മാപ്പ് പറയുന്നകാലം വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com