കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 01st February 2020 04:42 PM  |  

Last Updated: 01st February 2020 04:45 PM  |   A+A-   |  

 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KT 410895 എന്ന നമ്പറിലുളള ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. 

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ്  കാരുണ്യ KR-433 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്.രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.