നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുകയറി; മങ്കൊമ്പില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു 

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ മങ്കൊമ്പില്‍ നിയന്ത്രണം തെറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ മങ്കൊമ്പില്‍ നിയന്ത്രണം തെറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. പതിനെട്ടില്‍ച്ചിറയല്‍ പരേതനായ പുഷ്കരൻ പിള്ളയുടെ  ഭാര്യ രാജമ്മ (76) യാണു മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

അടുത്ത മുറിയിൽ ഉണ്ടായിരുന്ന മരുമകൾ ബിന്ദുവും കൊച്ചുമക്കളായ അനശ്വര, ഐശ്വര്യ എന്നിവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com