ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് കെട്ടിടത്തിന് അനുമതിയില്ല; വാങ്ങിയത് കരഭൂമിയല്ല; അഴിമതി ആരോപണം; വിവാദം

ജില്ലാ കമ്മറ്റി ഓഫീസ് പണിയാന്‍ ബിജെപി വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയാന്‍ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചു
ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് കെട്ടിടത്തിന് അനുമതിയില്ല; വാങ്ങിയത് കരഭൂമിയല്ല; അഴിമതി ആരോപണം; വിവാദം

കൊച്ചി: ജില്ലാ കമ്മറ്റി ഓഫീസ് പണിയാന്‍ ബിജെപി വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയാന്‍ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചു. കരഭൂമിയെന്ന പേരില്‍ പാര്‍ട്ടി വാങ്ങിയ സ്ഥലം നിലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ കരഭൂമിയാണെന്ന പേരിലായിരുന്നു പാര്‍ട്ടിക്കുവേണ്ടി ചില നേതാക്കളുടെ നേതൃത്വത്തില്‍ ഈ ഭൂമി വാങ്ങിയത്. കലൂര്‍ കടവന്ത്ര റോഡില്‍ സലീം രാജന്‍ റോഡിലാണ് സെന്റൊന്നിന് 19 ലക്ഷം രൂപ നല്‍കി 12 സെന്റ് പാര്‍ട്ടി വാങ്ങിയത്. 2018 ജൂണ്‍ ആദ്യമായിരുന്നു ഭൂമിയുടെ രജിസ്‌ട്രേഷന്‍. ആകെ 2.28 കോടി രൂപ സ്ഥലം വാങ്ങാന്‍ ചെലവഴിച്ചു.

സ്ഥലം വാങ്ങിയതു സംബന്ധിച്ചു അഴിമതിയാരോപണം പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുപോരിന്റെ മറ്റൊരു വിഷയമായിക്കഴിഞ്ഞു. സ്ഥലം വാങ്ങാന്‍ പലരില്‍ നിന്നായി വാങ്ങിയ പണം നേതാക്കളില്‍ ചിലര്‍ വകമാറ്റിയെന്നും ഒടുവില്‍ സ്ഥലം വാങ്ങാന്‍ നഗരത്തിലെ വ്യാപാരപ്രമുഖരില്‍ നിന്നും ലക്ഷങ്ങള്‍ കടം വാങ്ങിയെന്നുമായിരുന്നു ആക്ഷേപം. ഈ കടം ഇനിയും പാര്‍ട്ടി വീട്ടിയിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു. പുതിയ കെട്ടിടത്തിന് അന്നത്തെ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയാണ് ശിലാസ്ഥാപനം നടത്തിയത്. പോക്കുവരവു നടപടി പൂര്‍ത്തിയാക്കി കെട്ടിടനിര്‍മ്മാണത്തിലേക്കു കടക്കാനും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുന്‍പ് കെട്ടിടം പണി പൂര്‍ത്തിയാക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായില്ല. അനുമതി ലഭിക്കാതായതോടെ എല്ലാം സ്തംഭിച്ചു.

കേന്ദ്രനേതാക്കള്‍ ജില്ലയിലെത്തിയാല്‍ൃ താമസിക്കാന്‍ നാലു സ്യൂട്ട് മുറികള്‍, ഉള്‍പ്പെടുന്ന അഞ്ച് നില കെട്ടിടമാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. താഴത്തെ നില പാര്‍ക്കിങിന്, ഒന്നാം നിലയില്‍ പാര്‍ട്ടി ഓഫീസ്, കാന്റീന്‍, രണ്ടാം നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ലഭ്യമാക്കുന്ന സേവനകേന്ദ്രം, മൂന്നാം നിലയില്‍ ഇ ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യമുള്ള ഹാള്‍, നാലാംനിലയില്‍ നാലുസ്യൂട്ട് മുറികള്‍, അഞ്ചാം നിലയില്‍ 500 പേര്‍ക്കിരിക്കാവുന്ന ഹാള്‍ എന്നിവയായിരുന്നു രൂപരേഖയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com