മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി; പ്രവര്‍ത്തനം നിര്‍ത്തിവച്ചു

മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി. ആറാം നമ്പര്‍ ജനറേറ്ററിന്റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്.
മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി; പ്രവര്‍ത്തനം നിര്‍ത്തിവച്ചു

തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി. ആറാം നമ്പര്‍ ജനറേറ്ററിന്റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെത്തുടര്‍ന്ന് നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 

സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. 

പത്തുദിവസം മുമ്പും മൂലമറ്റത്ത് ജനറേറ്റര്‍ പൊട്ടിത്തെറിച്ചിരുന്നു. രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്‌സിറ്റര്‍ ട്രാന്‍സ്‌ഫോര്‍മറാണ് അന്ന് പൊട്ടിത്തെറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com