വലിയ ശിരസ്സ്, കണ്ണുകൾ തമ്മിൽ ദൂരക്കൂടുതൽ, കുറുകിയ കൈ കാലുകൾ; കുട്ടികളെ ബാധിക്കുന്ന അത്യപൂർവ രോ​ഗം കേരളത്തിൽ

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കുന്ന അത്യപൂർവ രോഗമായ ‘ബഗറ്റല്ലെ കസിഡി സിൻഡ്രോം’ആണ് മലപ്പുറം സ്വദേശിയായ ഏഴു വയസ്സുകാരനിൽ കണ്ടെത്തിയത്
വലിയ ശിരസ്സ്, കണ്ണുകൾ തമ്മിൽ ദൂരക്കൂടുതൽ, കുറുകിയ കൈ കാലുകൾ; കുട്ടികളെ ബാധിക്കുന്ന അത്യപൂർവ രോ​ഗം കേരളത്തിൽ

ഷൊർണൂർ; കുട്ടികളെ ബാധിക്കുന്ന അത്യപൂർവ രോ​ഗം ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കണ്ടെത്തി. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കുന്ന അത്യപൂർവ രോഗമായ ‘ബഗറ്റല്ലെ കസിഡി സിൻഡ്രോം’ആണ് മലപ്പുറം സ്വദേശിയായ ഏഴു വയസ്സുകാരനിൽ കണ്ടെത്തിയത്. ലോകത്തിലെ തന്നെ മൂന്നാമത്തെ കേസാണിത്.

സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലെ ഷൊർണൂർ ഐക്കോൺസ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹംസ മുള്ളത്ത് രോഗനിർണയം നടത്തിയത്. സാധാരണയിലും വലിയ ശിരസ്സ്, കണ്ണുകൾ തമ്മിലുള്ള ദൂരക്കൂടുതൽ, കേൾവിക്കുറവ്, കുറുകിയ കൈകാലുകൾ എന്നിവയാണു 1995ൽ യുഎസിലെ അരിസോനയിൽ ആദ്യമായി കണ്ടെത്തിയ രോഗത്തിന്റെ ലക്ഷണങ്ങൾ.

ലോകത്തെ മൂന്നാമത്തെ കേസാണ് ഐക്കോൺസിൽ കണ്ടെത്തിയതെന്നു ഡോ. ഹംസ പറഞ്ഞു. ചികിത്സയ്ക്കായി, മുൻപു രോഗനിർണയം നടത്തിയ മെക്സിക്കോയിലെ ഡോക്ടർമാരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണന്നും അദ്ദേഹം അറിയിച്ചു. ജനിതക രോഗമാണെന്നു കരുതുന്നെങ്കിലും ഇതിനു കാരണമായ ഘടകങ്ങൾ കണ്ടെത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com