കായലിലൂടെ ഒഴുകിവന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം; പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയിൽ

കൊച്ചി എളമക്കരയില്‍ കായലിന് സമീപമാണ് ബക്കറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി എളമക്കരയില്‍ കായലിന് സമീപമാണ് ബക്കറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സമീപപ്രദേശത്ത്  കളിക്കുകയായിരുന്ന കുട്ടികളാണ് കായലിലൂടെ ഒഴുകിയെത്തിയ ബക്കറ്റ് ആദ്യം കണ്ടത്. വിവരം ലഭിച്ചതിന് പിന്നാലെ എളമക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com