കാറിനുള്ളില്‍ വെച്ച് വെടിയുതിര്‍ത്ത് റോഡിലേക്കിട്ടു; കേരളത്തിലെ ഗുണ്ടകള്‍ കര്‍ണാടകത്തില്‍ ഏറ്റുമുട്ടി; ഒരു മരണം

ഉപ്പള സ്വദേശി നട്ടപ്പ റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘടമാണ് തസ്ലീമിനെ കൊലപ്പെടുത്തിയത്
കാറിനുള്ളില്‍ വെച്ച് വെടിയുതിര്‍ത്ത് റോഡിലേക്കിട്ടു; കേരളത്തിലെ ഗുണ്ടകള്‍ കര്‍ണാടകത്തില്‍ ഏറ്റുമുട്ടി; ഒരു മരണം

കാസര്‍കോട്: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കര്‍ണാടകത്തില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ ഗുണ്ടാ നേതാവ് തസ്ലീമിനെയാണ് മറ്റൊരു ഗുണ്ടാ സംഘം വെടിവെച്ചു കൊന്നത്. 

കൊലപാതക ശ്രമം, ജ്വല്ലറി കവര്‍ച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട തസ്ലിം. കര്‍ണാടക നെലോഗി സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍. കഴിഞ്ഞ ദിവസം തസ്ലീമിനെ ഒരു സംഘം വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോവുകയായിരുന്നു. 

തസ്ലീമുമായി ഗുണ്ടാ സംഘം സഞ്ചരിച്ച വാഹനം കര്‍ണാടക പൊലീസ് പിന്തുടരുന്നതിന് ഇടയില്‍ വാഹനത്തിന് അകത്തു വെച്ച് തസ്ലീമിനെ വെടിവെച്ച് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. നേരത്തെ, ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവായിരുന്നു തസ്ലീം. ഉപ്പള സ്വദേശി നട്ടപ്പ റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘടമാണ് തസ്ലീമിനെ കൊലപ്പെടുത്തിയത്. റഫീഖ് ഉള്‍പ്പെടെ നാല് പേര്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com