കിടപ്പ് രോ​ഗികൾക്ക് ആശ്വാസം; പുതിയ മോഡലുമായി സിപിഎം 

നിർദ്ധനരായ രോ​ഗികൾക്കായി പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് പാലിയേറ്റീവ് സെന്ററുകൾ തുറക്കുന്ന പദ്ധതി സജീവമാക്കി സിപിഎം
കിടപ്പ് രോ​ഗികൾക്ക് ആശ്വാസം; പുതിയ മോഡലുമായി സിപിഎം 

കൊച്ചി: നിർദ്ധനരായ രോ​ഗികൾക്കായി പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് പാലിയേറ്റീവ് സെന്ററുകൾ തുറക്കുന്ന പദ്ധതി സജീവമാക്കി സിപിഎം. 
കളമശ്ശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ എറണാകുളം ജില്ലയിലെ ഇത്തരത്തിലുളള രണ്ടാമത്തെ സെന്റർ തുറന്നു. കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത്  കിടപ്പുരോഗികള്‍ക്കായുള്ള ഫിസിയോ തെറാപ്പി സെന്‍ററാണ് പ്രവർത്തനം ആരംഭിച്ചത്. 

 സിപിഎം ആഭിമുഖ്യത്തില്‍ രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘമാണ് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്‍റര്‍ തുറന്നത്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായാണ് ചികിത്സ. 

കിടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിക്കും. സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഇത്തരത്തില്‍ ഇരുപത് സെന്‍ററുകള്‍ തുടങ്ങാനാണ് സിപിഎമ്മിന്‍റെ  പദ്ധതി. ഈ വര്‍ഷം മാര്‍ച്ചോടെ ഇടപ്പള്ളിയിലെ സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com