കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ; ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ

By സമകാലിക മലയാളം ഡെസ്‌  |   Published: 02nd February 2020 09:26 AM  |  

Last Updated: 02nd February 2020 10:15 AM  |   A+A-   |  

corona

 

കൊച്ചി: കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ കേരളത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. വൈറസ് ബാധയേറ്റ വ്യക്തി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയിൽ നിന്ന് എത്തിയ ആൾക്കാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. രോ​ഗ ബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.